Friday, November 6, 2026

ഭര്‍ത്താവിന്‍റെ മരണവാര്‍ത്ത അറിഞ്ഞ് കുഴഞ്ഞുവീണു; ആറുമണിക്കൂർ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു

കോട്ടയം: ഭര്‍ത്താവ്‌ മരിച്ച്‌ ആറു വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. കോട്ടയം ജില്ലയിലെ നാട്ടകം ചെട്ടിക്കുന്ന്‌ ശിവപാര്‍വതിയില്‍ എന്‍.രാമദാസ്‌ (63), ഭാര്യ സെല്‍വി രാമദാസ്‌ (59) എന്നിവരാണ്‌ മരിച്ചത്‌.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ രാമദാസിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

രാമദാസ് മരിച്ച വിവരം രാത്രി വൈകിയാണ് ഭാര്യ സെല്‍വിയെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30ഓടെ മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.

Related Articles

Latest Articles