Thursday, April 25, 2024
spot_img

കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്: പെനൽറ്റി ഷൂട്ടൗട്ടിൽ വീണ് മഞ്ഞപട; ഹൈദരാബാദിന് കന്നിക്കിരീടം

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL) കന്നിക്കിരീടംപെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈരദരാബാദിന്റെ വിജയം. എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന പശ്ചാത്തലത്തിലാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.

ജംഷേദ്പുരിനെതിരായ സെമിയില്‍നിന്ന് വ്യത്യസ്തമായി പാസിങ് ഗെയിമാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരേ പുറത്തെടുത്തത്. പന്ത് കൈവശം വെയ്ക്കുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ.
ഫൈനലില്‍ ആക്രമണത്തിനു മുന്‍തൂക്കം നല്‍കിയുള്ള 4-4-2 എന്ന ഫോര്‍മാറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഹൈദരാബാദ് ഇറങ്ങിയത്. ഇരുടീമുകളുടെയും ഹോംജഴ്‌സി മഞ്ഞയായിരുന്നെങ്കിലും ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു മുകളില്‍ ഫിനിഷ് ചെയ്തതിനാല്‍ ഹൈദരാബാദിനാണ് മഞ്ഞ ജഴ്‌സി ലഭിച്ചത്.

Related Articles

Latest Articles