Sunday, May 5, 2024
spot_img

കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു: ഗുലാം നബി ആസാദ്

ജമ്മു: കോൺഗ്രസ് (Congress) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിച്ചേക്കാം.എന്റേതുള്‍പ്പെടെ (കോണ്‍ഗ്രസ്) ഒരു പാര്‍ട്ടിയോടും ഞാന്‍ ക്ഷമിക്കില്ല. പൗരസമൂഹം ഒരുമിച്ച്‌ നില്‍ക്കണം. ജാതിയും മതവും നോക്കാതെ എല്ലാവര്‍ക്കും നീതി ലഭിക്കണം, ” ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദ് കശ്മീരില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ പാകിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് ഹിന്ദുക്കള്‍, കാശ്മീരി പണ്ഡിറ്റുകകള്‍, കാശ്മീരി മുസ്ലീങ്ങള്‍, ഡോഗ്രകള്‍ എന്നിവരെയെല്ലാം ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles