Tuesday, May 7, 2024
spot_img

ബ്രൂണെയിലെ ഇന്ത്യൻ കൂട്ടായ്മക്ക് 70-ാം വാർഷികം

ബ്രൂണൈയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ബെലൈറ്റ് (ഐ‌ എ ബി) 70-ാം വാര്‍ഷികാഘോഷവും ദീപാവലി സന്ധ്യയും സംഘടിപ്പിച്ചു. ബ്രൂണൈയിലെ പുസാത് ഇൻസാനി ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ 800 ലധികം പേർ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും ഇതിനൊപ്പം നടന്നു.

ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ അജനീഷ് കുമാർ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള സൗഹൃദത്തിന്റെ 70-ാം വര്ഷം ആഘോഷിക്കുമ്പോൾ ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നടങ്കം എത്തിക്കാനായതിന് ഐ‌ എ ബിയെ അദ്ദേഹം അഭിനന്ദിച്ചു. സമീപകാലത്ത് അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാംസ്കാരിക, ജീവകാരുണ്യ പരിപാടികളെയും അദ്ദേഹം പ്രശംസിച്ചു.

പരിപാടിയിൽ ഐ‌ എ ബി വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത് ഗോപാലകൃഷ്ണൻ 70 വർഷത്തെ സംഘടനയുടെ ചരിത്രം പവർ പോയിന്റിലൂടെ അവതരിപ്പിച്ചു . മുന്കാലങ്ങളിൽ സംഘടന നടത്തിയ രക്തദാന ക്യാമ്പ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.

നൃത്ത സംഗീത പരിപാടികളും ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങലും പരിപാടിക്ക് മാറ്റ് കൂട്ടി. മഹാത്മാ ഗാന്ധിയുടെ ഗാന്ധി 150-ാം ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് “സബർമതി കെ സാന്ത്” എന്ന പ്രത്യേക പടിപാടിയും അരങ്ങേറി.

Related Articles

Latest Articles