Sunday, April 28, 2024
spot_img

ബലാക്കോട്ടിൽ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ സാധിക്കില്ല; ബി.എസ് ധനോവ

കോയമ്പത്തൂര്‍: ബലാക്കോട്ട് പ്രത്യാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യോമ സേനാ മോധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.

ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലക്കോട്ടിലുണ്ടായ പ്രത്യാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. നാശനഷ്ടത്തിന് കണക്ക് പറയേണ്ടത് സര്‍ക്കാരാണെന്നും ആദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം. പുല്‍വാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് ബിജെപി ദേശീയ അദ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതുവരെ ഇന്ത്യ, മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.

Related Articles

Latest Articles