Sunday, October 11, 2026

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം; ക്യാന്‍സര്‍ ഒരു സംസ്ഥാനത്തിന്റെ സ്വപ്നത്തെയാണ് തകർക്കുന്നത് ഗോവ മന്ത്രി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഗോവ മന്ത്രി. പരീക്കര്‍ ഇപ്പോള്‍ ക്യാന്‍സറിന്റെ നാലാം സ്റ്റേജിലാണെന്നും എന്നാല്‍ അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു.

ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ശ്മശാനത്തിനുള്ള തുക അനുവദിച്ചതിന് നന്ദി അറിയിക്കാനും ഒറ്റൊരു പദ്ധതിയുടെ അനുമതിക്കായും പരീക്കറെ കാണുമെന്നും വിജയ് സര്‍ദേശായി മാധ്യമങ്ങളോട് പറഞ്ഞു. ക്യാന്‍സര്‍ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വപ്നങ്ങളെയല്ല, ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നത്തെയാണ് കൊല്ലുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പരീക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ പ്രചാരണങ്ങള്‍ നിലനില്‍ക്കെ അദ്ദേഹം സുഖം പ്രാപിക്കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles