Saturday, April 27, 2024
spot_img

വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നു; 3 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ∙ വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണു. 2 പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റർ തകർന്നത്.

തകർന്നുവീണ ഉടനെതന്നെ തീപിടിത്തമുണ്ടായി. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തകർന്നത് മിഗ് വിമാനമാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles