Thursday, May 23, 2024
spot_img

മഴ ശക്തമാകുന്നു! നാളെ ഇടുക്കി ഡാം തുറക്കും, പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം

ഇടുക്കി: മഴ ശക്തമാകുന്നതിനെ തുടർന്ന് ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് ഈ തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ, ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പൻ, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2382.53 അടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഇത്തവണ കൂടുതലാണ്. റൂള്‍ കര്‍വിലേക്ക് എത്തിയാലും ഇപ്പോള്‍ ആശങ്ക ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles