ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ(amit sha). പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം ഇന്ന് തകര്‍ന്നു പോകുമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാപറഞ്ഞു. മോദി അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ഒരു ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
2014-ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകരുമെന്ന അവസ്ഥയിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തര്‍ക്കത്തില്‍ ആടിയുലയുകയായിരുന്നു. ഒരു പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി പരിഗണിക്കാത്ത കാബിനറ്റ് മന്ത്രിമാരുള്ള ഒരു സര്‍ക്കാരായിരുന്നു അന്നുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം തനിക്കെതിരെ ഉയരുന്ന ട്രോളുകളേയും അമിത് ഷാ വിമര്‍ശിച്ചു. ‘ഞാന്‍ ട്രോളുകള്‍ക്ക് വിധേയനാകുന്നുണ്ട്. എന്നാൽ, നിരക്ഷരരേക്കൊണ്ട് ഒരു രാജ്യത്തിനും വികസിക്കാനാവില്ലെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മാത്രമല്ല ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിയാത്ത ഒരാള്‍ക്ക് രാജ്യത്തിന് വേണ്ടത്ര സംഭാവന ചെയ്യാന്‍ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

