Monday, April 29, 2024
spot_img

തൃശ്ശൂരിനെ ചേര്‍ത്ത് പിടിച്ച്‌ സുരേഷ് ഗോപി; ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന്‌ എം പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചു

തൃശൂർ: ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന്‌ വേണ്ടി എം പി ഫണ്ടിൽ ‍ നിന്നും തുക അനുവദിച്ച്‌ സുരേഷ് ഗോപി എം പി. മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകളുടെ വികസനത്തിനാണ് തുക അനുവദിക്കുക. മാര്‍ക്കറ്റ് പുതുക്കിപ്പണിയുന്നതിന് തുക അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് ഈ തുക അനുവദിക്കൽ.

അതേസമയം തൃശ്ശൂര്‍ നഗരത്തിനുള്ളിലെ ശക്തന്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പലപ്പോഴും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരികളില്‍ നിന്ന് യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്ന് മാത്രമല്ല ദിനം പ്രതി മാര്‍ക്കറ്റ് കൂടുതല്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ സുരേഷ് ഗോപി പ്രശ്നപരിഹാരം ഏറ്റെടുക്കാമെന്ന് ജനങ്ങളോട് പറയുകയായിരുന്നു.

മാത്രമല്ല തകര്‍ന്ന കെട്ടിടങ്ങളും, വെള്ളം കെട്ടിക്കിടക്കുന്ന അഴുക്കു ചാലുകളും മാര്‍ക്കറ്റിലെ ജനങ്ങളുടെ തീരാവേദനകളായിരുന്നു. സാധാരണക്കാരായ കച്ചവടക്കാരുടെ ആശ്രയമായ ശക്തന്‍ മാര്‍ക്കറ്റിന്റെ കാലങ്ങളായുള്ള പ്രശ്‌നത്തിനാണ് സുരേഷ് ഗോപിയിലൂടെ ഇപ്പോള്‍ മോചനം വരൻ പോകുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles