Tuesday, October 27, 2026

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ദില്ലി “: സിജെപി പ്രക്ഷോഭത്തിനെതിരെ തുറന്നടിച്ച് ജി. കൃഷ്ണകുമാർ

തിരുവനന്തപുരം: ദില്ലിയിൽ കൊക്രോച് ജനതാ പാർട്ടി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ, സമരത്തിനെതിരെ കടുത്ത പ്രതികരണവുമായി നടനും ബിജെപി നേതാവും എൻഎഫ്ഡിസി ചെയർമാനുമായ ജി. കൃഷ്ണകുമാർ. “കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ… പിന്നെയാ ഡൽഹി” എന്ന മുന്നറിയിപ്പ് അടങ്ങിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ പോസ്റ്ററിനൊപ്പം ‘ജയ് ഹിന്ദ്’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയെന്ന വ്യാജനെ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദില്ലി ജന്തർമന്തറിലും പാർലമെന്റിന് മുന്നിലും സമരം കൂടുതൽ ശക്തമാകുകയാണ്. ഈ സാഹചര്യത്തിലാണ് സമരത്തെ കേന്ദ്രം ശക്തമായി നേരിടുമെന്ന സൂചന നൽകുന്ന രീതിയിലുള്ള ജി. കൃഷ്ണകുമാറിന്റെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
സമരം തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കുകയും പോലീസിനെ കൂടുതലായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles