Sunday, September 20, 2026

പ്രളയബാധിതർക്ക് ‘ഇമ’യുടെ സഹായം; ശുചീകരണ സാമഗ്രികൾ കൈമാറി എമിറേറ്റ്സ് മലയാളി അസോസിയേഷൻ

ഷാർജ: പ്രളയബാധിത പ്രദേശങ്ങളിലെ ഫ്ലാറ്റുകളും ഓഫീസുകളും ശുചീകരിക്കുന്നതിന് ആവശ്യമായ ശുചീകരണ സാധനങ്ങൾ യു എ ഇയിലെ മലയാളി കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ), ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, സെക്രട്ടറി ജിബി ബേബി, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജുഡ്സൺ ജേക്കബ്, എ വി മധു, ഇമാ ചെയർമാൻ ഖാൻ പാറയിൽ, രക്ഷാധികാരി രാജീവ് രാമപുരം, പ്രസിഡണ്ട് പി. ഷാജി ലാൽ , ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്, സെക്രട്ടറി സജിത്ത് അരിക്കര, ട്രഷറർ പ്രഭാത് നായർ, വൈസ് പ്രസിഡൻ്റ് അഭിലാഷ് രത്‌നാകരൻ,ബിനോയ് പിള്ള, മറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സാധനങ്ങൾ കൈമാറിയത്. പ്രളയ ദിനം മുതൽ തന്നെ ഇമയുടെ ജനറൽ സെക്രട്ടറി ഷിബു മുഹമ്മദിൻ്റെ നേതൃത്വത്തിൽ വോളണ്ടിയർ സേവനങ്ങൾ ചെയ്തുവരികയാണെന്ന് സംഘടന അറിയിച്ചു.

Related Articles

Latest Articles