Thursday, April 25, 2024
spot_img

ഇന്ന് വരചതുർഥി; ഈയൊരു ദിനത്തിൽ ഗണേശനെ ഈ ഭാവത്തിൽ ഭജിച്ചാൽ ഇഷ്ടകാര്യലബ്ധി ഫലം ഉറപ്പ്

മകരമാസത്തിലെ വെളുത്തപക്ഷ ചതുർഥി ദിനമാണ് വരചതുർഥി എന്നറിയപ്പെടുന്നത്. ഗണേശപ്രീതികരമായ തിഥിയാണല്ലോ ചതുർഥി. അതിൽ പ്രധാനമായ വരചതുർഥി ദിനത്തിലെ ഗണേശഭജനം സവിശേഷഫലദായകമാണ്.

ഗണപതി ഭഗവാന്റെ 32 രൂപങ്ങളിൽ പതിനെട്ടാമത്തെ രൂപമാണ് വരഗണപതി.ഇന്ന് വരചതുർഥി ആണ്. ഈയൊരു ദിനത്തിൽ ഗണേശനെ വരഗണപതി ഭാവത്തിലാണ് ഭജിക്കേണ്ടത് .

ഓം മഹാഗണപതിയൈ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് അത്യുത്തമം. കൂടാതെ ഗണേശ സ്തോത്രമായ

‘ഗജാനനം ഭൂത ഗണാതി സേവിതം

കപിത്ഥജംഭൂ ഫല സാര ഭക്ഷിതം

ഉമാസുതം ശോക വിനാശ കാരണം

നമാമി വിഘ്‌നേശ്വര പാദ പങ്കജം’ പതിനെട്ടു തവണ ജപിക്കുന്നതും സവിശേഷ ഫലദായകമാണ് .

അതുപോലെ തന്നെ വരചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം ഗണേശ ദ്വാദശ മന്ത്രം ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത്.

ഈ മന്ത്രം വരചതുർഥി ദിനത്തിൽ ജപിച്ചാൽ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌. സർവാഭീഷ്ട സിദ്ധിക്കായും കേതുർദോഷ ശാന്തിക്കായും നിത്യവും ജപിക്കുന്നത് അത്യുത്തമം.

ഗണേശ ദ്വാദശ മന്ത്രം


ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

(കടപ്പാട് )

Related Articles

Latest Articles