Thursday, October 1, 2026

കുവൈറ്റിൽ 10 ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കും

വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് കാലതാമസമുണ്ടാകില്ലെന്ന് കുവൈറ്റ്. പരമാവധി 10 ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കും. ഇതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അതോറിറ്റി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിലവില്‍ മൂന്ന് മാസമാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനെടുക്കുന്നത്. എന്നാല്‍ ഈ പുതിയ സേവനത്തിനുള്ള ഫീസ് നിലവിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കും.

Related Articles

Latest Articles