ശബരിമല തീർഥാടന കാലത്തു ഭക്തരുടെ കുറവു മൂലം ദേവസ്വം ബോർഡിനു 100 കോടിയോളം രൂപയുടെ വരുമാന നഷ്ടം. മന്ത്രി കടകംപള്ളി സുരേന്ദ്രനാണു കണക്ക് നിയമസഭയിൽ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയാണു കുറഞ്ഞത്. ഇതു സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളെയും ശമ്പള–പെൻഷൻ വിതരണത്തെയും സാരമായി ബാധിക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കാണിക്ക ഇനത്തിൽ മാത്രം 25.42 കോടിയുടെ കുറവുണ്ടായി.
അപ്പം വിൽപനയിൽ 10.93 കോടിയും അരവണ വിൽപനയിൽ 37.06 കോടിയും കുറഞ്ഞു. 180.18 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം 279.43 കോടിയായിരുന്നു. ബാങ്കുകൾ തമ്മിലുള്ള പണിമിടപാടു രീതിയായ ആർടിജിഎസ് വഴി കഴിഞ്ഞ വർഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല

അപ്പം വിൽപനയിൽ 10.93 കോടിയും അരവണ വിൽപനയിൽ 37.06 കോടിയും കുറഞ്ഞു. 180.18 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം 279.43 കോടിയായിരുന്നു. ബാങ്കുകൾ തമ്മിലുള്ള പണിമിടപാടു രീതിയായ ആർടിജിഎസ് വഴി കഴിഞ്ഞ വർഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല.