Monday, April 29, 2024
spot_img

ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലടക്കം വര്‍ധിച്ചുവരുന്നു; ഇടുക്കി ഇടപാടുകളുടെ ഹബ്ബായി മാറുന്നു; കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്

ഇടുക്കി: ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലടക്കം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇടുക്കിയില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധനയാണ് രണ്ട് മാസത്തിനിടെ ഉണ്ടായത്. ഒന്നില്‍ കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലിലാക്കുന്ന നടപടിയും എക്‌സൈസ് വകുപ്പ് സ്വീകരിക്കും.

ജില്ലയിൽ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം തൊണ്ണൂറ്റി രണ്ടാണ്. ഇതില്‍ കൂടുതലും എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്‌സുകളുടെ ഉപയോഗവും വില്‍പ്പനയും നടത്തിയതിനാണ്. ഈ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസിന്റെ നീക്കം.

Related Articles

Latest Articles