Monday, May 6, 2024
spot_img

കുടിയന്മാർക്ക് ഒരു സന്തോഷ വാർത്ത; ജവാന്‍ മദ്യത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ജവാൻ (Jawan Rum) റമ്മിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ ശുപാർശ. സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി. പാലക്കാട് 10 വര്‍ഷമായി അടഞ്ഞു കിടക്കുന്ന മലബാര്‍ ഡിസ്ലറി തുറക്കണമെന്നും ശുപാര്‍ശയുണ്ട്.

സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല. പ്രതിദിനം 7000 കെയ്സില്‍ നിന്നും 16,000 കെയ്സിലേക്ക് ഉല്പാദനം ഉയര്‍ത്തണമെന്നാണ് ബെവ്കോ (Bevco) എം ഡിയുടെ ശുപാര്‍ശ. ജവാൻ റം ഉൾപ്പെടെയുള്ള ഇന്ത്യൻ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് & കെമിക്കൽസ് ഫാക്ടറി മദ്യ ഉത്പാദനം മാസങ്ങൾക്ക് മുൻപ് നിര്‍ത്തി വെച്ചിരുന്നു. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി.

Related Articles

Latest Articles