Sunday, May 5, 2024
spot_img

സംഭവ ബഹുലം !കുവൈത്തിനെതിരായ മത്സരത്തിലും കയ്യാങ്കളി; സെൽഫ് ഗോളിൽ കുരുങ്ങി സമനില സമ്മതിച്ച് ഇന്ത്യ

ബെംഗളൂരു : ഇന്നലെ നടന്ന സാഫ് കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇന്ത്യ–കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി. മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു സംഭവം അരങ്ങേറിയത്. ഇന്ത്യൻ ടീമിലെ മലയാളി മധ്യനിര താരം സഹൽ അഹ്ദുൽ സമദിനെ കുവൈത്ത് താരം ഹമദ് അൽ ക്വലാഫ്‌ ഗ്രൗണ്ടിൽ വീഴ്ത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ ഓടിയെത്തിയ ഇന്ത്യൻ മുന്നേറ്റ താരം റഹീം അലി ഹമദിനെ തള്ളിയിട്ടു. സംഭവത്തിൽ റഹീം അലിക്കും കുവൈത്തിന്റെ ഹമദിനും ചുവപ്പു കാർഡ് ലഭിച്ചു.

ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ താരങ്ങളുമായും ഇന്ത്യൻ കളിക്കാർ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. കുവൈത്തുമായുള്ള മത്സരത്തിനിടെ ഇന്ത്യന്‍ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വീണ്ടും ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം മുഖ്യപരിശീലകന് നഷ്ടമാകും. നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു.

ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ലീഡ് നേടിയ ഇന്ത്യ, ഇൻജറി ടൈമിൽ അൻവർ അലി വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് സമനിലയിൽ കുരുക്കിയത്. 9 മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശേഷമാണ് ഇന്ത്യൻ വലയിൽ പന്ത് പതിക്കുന്നത്. സെമിയിൽ ലബനനാണ് ഇന്ത്യയുടെ എതിരാളി.

Related Articles

Latest Articles