Wednesday, September 23, 2026

യുവതിയെ മോശമായി ചിത്രികരിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ പരാതി, കേസെടുത്ത് പോലീസ്

കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ചതിന് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സൂരജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തതെന്ന് എറണാകുളം സൗത്ത് എസിപിപി രാജ്കുമാര്‍ വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈം ഓണ്‍ലൈന്‍ മാനേജിങ്ങ് ഡയറക്ടര്‍ ടി.പി നന്ദകുമാറിനെതിരെ പരാതി നല്‍കിയതും അടിമാലി സ്വദേശിനിയാണ്.

ടി.പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെക്കുറിച്ച്‌ മോശമായി വീഡിയോ ചിത്രീകരിച്ച്‌ അവതരിപ്പിക്കുകയായിരുന്നു ഇയാള്‍. ഇതേ തുടര്‍ന്നാണ് യുവതി പരാതി സമർപ്പിച്ചത്.

Related Articles

Latest Articles