Sunday, June 16, 2024
spot_img

രാജ്യത്ത് ആശ്വാസം; പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെ

ദില്ലി: രാജ്യത്ത് ഇൻ ആശ്വാസം. കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. ദില്ലി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ദിനം പ്രതി കൂടുകയായിരുന്നു. എന്നാൽ അതിനിടയിൽ ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ കണക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.

ഇന്നലെ 1,494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ എറണാകുളത്താണ് കൂടുതൽ കേസുകൾ. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Latest Articles