Monday, September 21, 2026

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം നാളെ; വിരാട് കോഹ്ലി രണ്ടാം മത്സരത്തിലും കളിച്ചേക്കില്ല; ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം നാളെ. ഓവലില്‍ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കളി കൈവിട്ടാല്‍ ടി20യ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകുമെന്നിരിക്കെ ഇംഗ്ലണ്ട് ജീവന്‍ മരണ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം ആരംഭിക്കുക.

പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്ലി രണ്ടാം മത്സരത്തിലും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നീ യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട് പര്യടനം ഏറെ നിര്‍ണായകമാണ്. മറുഭാഗത്ത് പ്രതിഭാധനരായ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഇംഗ്ലണ്ട് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.

Related Articles

Latest Articles