Saturday, April 27, 2024
spot_img

വീണ്ടും റെക്കോർഡ് തിരുത്തിക്കുറിച്ച് ഭാരതം പിന്നിൽ മോദി സർക്കാർ

ഭാരതത്തിൽ ഇത്രത്തോളം വികസനം ഉണ്ടായിട്ടുണ്ടാകിൽ അതിന് അതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏതൊരു ഇന്ത്യൻ പൗരനും പറയും കാരണം , ഭാരതത്തിൽ ഏഴുപത് വർഷത്തോളം അവഗണിക്കപ്പെട്ട മേഖലയായിരുന്നു ഹൈവേ വികസനം. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ ‘ഭാരത്മാല യോജന’ പ്രഖ്യാപിച്ചതോടെയാണ് അടിസ്ഥാനസൗകര്യവികസനത്തിൽ അതിവേഗ വികസനക്കുതിപ്പിന് അവസരമൊരുങ്ങിയത്.

അസാധ്യമെന്ന് എഴുതിത്തള്ളിയ ദേശീയപാതാവികസനം മാത്രമല്ല, മലയോര ഹൈവേകളും റിങ് റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാകുന്നു. റോഡ് വികസനം കാര്യക്ഷമമായി നടക്കുന്ന ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഭാരതം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. അടുത്തവർഷം അമേരിക്കയെ പിന്തള്ളി ഭാരതം ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വാഷിങ്ടൺ ഡിസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ പഠനം പറയുന്നത്.

ഐആർഎഫിന്റെ 2023ലെ സർവേ പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിൽ 68,32,000 കിലോമീറ്റർ റോഡ് ശൃംഖലയാണ് ഉള്ളത്. വലിയ രാജ്യമായ റഷ്യയിൽ 1,53,875 കിലോമീറ്റർ റോഡുള്ളപ്പോൾ ഭാരതത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ചൈനയിൽ 53,50,000 കിലോമീറ്ററാണ് ആകെ ദൈർഘ്യം. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഭാരതത്തിനാവട്ടെ ഇപ്പോൾത്തന്നെ 67 ലക്ഷം കിലോമീറ്റർ ആണ് റോഡ് ദൈർഘ്യം. ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ പിന്തള്ളാൻ 1,32,000 കിലോമീറ്റർ റോഡ് കൂടി നിർമിച്ചാൽ മതിയാകും.

ദേശീയപാത ശൃംഖല 2014ൽ 97,830 കിലോമീറ്റർ മാത്രം ആയിരുന്നെങ്കിൽ 2023 മാർച്ച് ആയപ്പോൾ 60% വർധനയോടെ 1,46,145 കിലോമീറ്റർ ആയി. നാലുവരി പാതകളുടെ നിർമാണത്തിൽ 25 മടങ്ങാണ് വർധന. 2013-14 ബജറ്റിൽ 31,130 കോടി രൂപയാണ് റോഡ് വികസനത്തിന് ഉൾക്കൊള്ളിച്ചതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ അത് 2,76,351 കോടി രൂപയായി ഉയർന്നു. പത്തു വർഷം കൊണ്ട് ഒൻപത് ഇരട്ടിയോളം വർധന.

ശരാശരി 50 കിലോമീറ്റർ റോഡ് നിർമാണമാണ് ഭാരതത്തിൽ ദിനംപ്രതി നടക്കുന്നത്. എന്നാൽ മഹാരാഷ്‌ട്രയിലെ അമരാവതി-അകോല നാഷണൽ ഹൈവേ 53ൽ 105 മണിക്കൂർ 33 മിനിട്ട് കൊണ്ട് 75 കിലോമീറ്റർ പണി പൂർത്തിയാക്കി ഭാരതം ലോക റിക്കാർഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. 2022 ജൂൺ 8നാണ് ഭാരതം ഈ റിക്കാർഡ് കുറിച്ചത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2023 മേയ് 19ന് ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ് വേയിൽ 100 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ റോഡ് പൂർത്തീകരിച്ച് ഈ റിക്കാർഡ് തിരുത്തിക്കുറിച്ചു.ഇങ്ങനെ ഓരോ പ്രവർത്തികൊണ്ടും ചരിത്രം തിരുത്തി കുറിക്കുകയാണ് മോഡി സർക്കാർ.

Related Articles

Latest Articles