Saturday, April 27, 2024
spot_img

എഐ ദുരുപയോഗം തടയാൻ വാട്ടർ മാർക്ക് നിർബന്ധമാക്കണം! ഡീപ് ഫേക്ക് തട്ടിപ്പ് തടയണം; ക്രിയാത്മക നിർദ്ദേശങ്ങളുമായി മോദി-ബിൽ ഗേറ്റ്സ് ചർച്ച

ദില്ലി: എഐ ദുരുപയോഗം തടയാൻ വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ് നമ്മൾ‌ ജീവിക്കുന്നത്. അത് തുടക്കത്തിലെ തന്നെ തടയേണ്ടതുണ്ട്. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിൽ ഗേറ്റ്സുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം.

‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അലസത കാരണം എഐയെ ആശ്രയിക്കുകയാണെങ്കിൽ അത് തെറ്റായ പാതയാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിൽ ഞാൻ വിശ്വസിക്കുന്നു. ഡിജിറ്റൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയിൽ എല്ലാവർക്കും തുല്യ അവസരം നൽകാനാണ് ശ്രമം. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു’ എന്ന് നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Latest Articles