Thursday, May 16, 2024
spot_img

ലോകത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ഓഹരി വിപണിയായി ഭാരതം !

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും, കോവിഡ് മഹാമാരിയും അവയുടെ രൗദ്ര ഭാവങ്ങൾ കാണിച്ചിട്ടും 25 ശതമാനം വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ എന്ന മോഹ സംഖ്യയിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ഓഹരി വിപണി. നിലവിൽ പ്രശസ്തമായ ഹോംഗ് കോങ്ങ് സ്റ്റോക്ക് എക്സ്ചേഞ്ച്നെ മറികടക്കാനൊരുങ്ങുകയാണ് ഭാരതം. ഇതോടുകൂടി ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റ് സൂപ്പർ പവറുകളുടെ നിരയിലേക്ക് ഇന്ത്യയും ഉയർന്നിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ജപ്പാൻ, ഹോംഗ് കോങ്ങ് എന്നിവയ്ക്ക് മാത്രമായിരുന്നു ഈ പദവി ഉണ്ടായിരുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ഓഹരി വിപണി എന്ന പദവിയിലേക്ക് എത്തിയതോടു കൂടി, ഈ വൻ ശക്തികളുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ഭാരതം. ഇന്ത്യൻ ഓഹരി വിപണി ഈ വർഷം ഏകദേശം 25 ശതമാനം ഉയർന്ന് മൊത്തത്തിലുള്ള വിപണി മൂല്യം 4.16 ട്രില്യൺ ഡോളർ കടന്നു. അതേസമയം, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഈ വർഷം ഏകദേശം 19% ഇടിഞ്ഞിരിക്കുകയാണ്. 2023ലെ ഇന്ത്യയുടെ വിപണി വളർച്ച, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ്. ഇന്ത്യയുടെ രണ്ട് സ്റ്റോക്ക് മാർക്കറ്റ് എക്‌സ്‌ചേഞ്ചുകളായ നിഫ്റ്റിയും സെൻസെക്സും ഈ വർഷം മികച്ച വളർച്ച കൈവരിച്ച് പുതിയ ഉയരങ്ങളിൽ എത്തി.

നിഫ്റ്റി ഈ വർഷം 18.5 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, സെൻസെക്‌സ് 2023ൽ 17.3 ശതമാനം വളർച്ചയാണ് കൈവരിച്ചത്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ സ്വാധീനിച്ചത്. നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ് ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക 2 ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റല്‍, ഓട്ടോമൊബൈല്‍, ബാങ്ക്, ധനകാര്യ സേവനങ്ങള്‍ എന്നിവ 1 ശതമാനത്തിന് മുകളിലുള്ള നേട്ടം കരസ്ഥമാക്കി. അള്‍ട്രാടെക് സിമന്‍റ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. സെന്‍സെക്സില്‍ അള്‍ട്രാടെക് സിമന്‍റ്, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഭാരതി എയർടെല്‍, എസ്ബിഐ എന്നിവ മികച്ച നേട്ടം സ്വന്തമാക്കി. അതേസമയം, ചൈനീസ്‌ സമ്പദ്‍ഘടന കനത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. അന്താരാഷ്‌ട്ര മോണിറ്ററി ഫണ്ടിൽ ചൈനയുടെ കടബാധ്യത 12.5 ട്രിയൻ ഡോളറിന്‌ മുകളിലെത്തി. ക്രൈഡിറ്റ്‌ റേറ്റിങ്‌ ഏജൻസിയായ മൂഡീസിൻറ വിലയിരുത്തലിൽ മുന്നിലുള്ള നാല്‌‐അഞ്ച്‌ വർഷം ചൈനയുടെ വളർച്ച നാല്‌ ശതമാനത്തിൽ ഒതുങ്ങുമെന്നാണ്‌. മൂഡീസ് സർവീസ്‌ ചൈനയുടെ റേറ്റിങ്‌ നെഗറ്റീവ്‌ ആക്കിയിരുന്നു.

Related Articles

Latest Articles