ദില്ലി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്ന ഇന്തോനേഷ്യയ്ക്ക് സഹായഹസ്തം നല്‍കി ഇന്ത്യ. 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 100 മെട്രിക് ടണ്‍ ദ്രാവക ഓക്സിജനും ഇന്തോനേഷ്യയിലേക്ക് ഇന്ത്യ എത്തിച്ചു നൽകിയിരിക്കുകയാണ് ഇപ്പോൾ. ഐഎന്‍എസ് ഐരാവത് ജക്കാര്‍ത്തയിലെ പ്രധാന തുറമുഖമായ തന്‍ജംഗ് പ്രിയോക്കില്‍ എത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ അറിയിച്ചു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ തങ്ങളുടെ പങ്കാളി രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്തു. 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 100 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനുമായാണ് ഐഎന്‍എസ് ഐരാവത്ത് തന്‍ജംഗ് പ്രിയോക്കില്‍ എത്തിയത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ 15-ആം രാജ്യമാണ് ഇന്തോനേഷ്യ. ഇതുവരെ 28.77 ലക്ഷം കൊറോണ കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 73,582 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം, 22.61 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു, 5.42 ലക്ഷം പേര്‍ ചികിത്സയിലാണ്.
2020 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുമായി പോരാടുകയാണ്. പകര്‍ച്ചവ്യാധി നേരിടുന്ന എല്ലാ രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ വര്‍ഷം കൊറോണയുടെ രണ്ടാം തരംഗവുമായി ഇന്ത്യ ശക്തമായി പൊരുതിക്കൊണ്ടിരിക്കുമ്പോൾ പോലും യുഎസ്, യുകെ, യുഎഇ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, കുബൈറ്റ്, റഷ്യ എന്നിവയുള്‍പ്പെടെ ലോകത്തെ എല്ലാ രാജ്യങ്ങളും ഇന്ത്യയെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

