Monday, May 13, 2024
spot_img

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും; 2030 -ല്‍ മൂന്നാമതെത്തും

ദില്ലി: 2025 ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2025 എത്തുമ്പോഴേക്കും ബ്രിട്ടണിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. തുടര്‍ന്ന് 2030 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചുവടുവെയ്ക്കുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സിഇബിആര്‍) വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 -ല്‍ യുകെയെ പിന്നിലാക്കി ഇന്ത്യ അഞ്ചാമതെത്തിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സമ്പദ്‌വ്യവസ്ഥ താറുമാറായതോടെ ഇന്ത്യ വീണ്ടും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞത് ബ്രിട്ടണിന് കാര്യങ്ങള്‍ എളുപ്പമാക്കി. എന്തായാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്നാണ് സിഇബിആര്‍ പറയുന്നു. 2021 ഓടെ രാജ്യത്തെ സമ്പദ്ഘടന 9 ശതമാനം വികസിക്കും. 2022 വളര്‍ച്ചാ നിരക്ക് ഏഴു ശതമാനം തൊടുമെന്നാണ് വിലയിരുത്തല്‍. 2025 -ല്‍ ബ്രിട്ടണിനെയും 2027 -ല്‍ ജര്‍മ്മനിയെയും 2030 -ല്‍ ജപ്പാനെയും ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മറുഭാഗത്ത് 2028 ഓടെ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പഠനം ചൂണ്ടികാണിക്കുന്നു.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ചൈന അതിവേഗം തിരിച്ചുവരികയാണ്; അമേരിക്കയുടെ തിരിച്ചുവരവാകട്ടെ മന്ദഗതിയിലും തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കരുതിയതിലും അഞ്ച് വര്‍ഷം മുന്‍പ് ചൈന അമേരിക്കയെ പിന്നിലാക്കുമെന്നാണ് നിഗമനം. ഡോളറുമായുള്ള വിനിമയ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ 2030 വരെ ജപ്പാന്‍ തന്നെയായിരിക്കും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി. 2030ന്റെ തുടക്കത്തില്‍ത്തന്നെ ഈ സ്ഥാനം ഇന്ത്യ മറികടക്കും. ഇതോടെ ജപ്പാന്‍ നാലാം സ്ഥാനത്തേക്കും ജര്‍മ്മനി അഞ്ചാം സ്ഥാനത്തേക്കും താഴും.

Related Articles

Latest Articles