Thursday, September 24, 2026

വ്യോമാതിർത്തി ലംഘിച്ച് രാജസ്ഥാനിലേക്ക് കടന്നുകയറാൻ പാക് ശ്രമം; പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

രാജസ്ഥാനിലെ ബിക്കാനീറിൽ ഇന്ത്യൻ അതിർത്തി ലംഘിക്കാനുള്ള പാക്കിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടു.

സുഖോയ് വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റ പാകിസ്താന്റെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളില്‍ തന്നെ തകർന്നുവീണു. ഫോർട്ട് അബ്ബാസ്സിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യൻ വ്യോമപ്രതിരോധ റ‍ഡാറുകളാണ് പാക് ‍ഡ്രോണിനെ കണ്ടെത്തിയത്.

ബലാക്കോട്ടിലുള്ള ഭീകര ക്യാമ്പ് തകർത്തതിന് ശേഷം രാജ്യത്ത് വ്യോമ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിരുന്നു. നേരത്തെ അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ അത്യാധുനിക യുദ്ധ വിമാനമായ എഫ് 16 ഇന്ത്യ മിഗ് 21 ഉപയോഗിച്ച് തകർത്തിരുന്നു.

Related Articles

Latest Articles