ദില്ലി: കോവിഡ് മഹാമാരിയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും ലോകം മുഴുവന്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ലോകത്തെ മികച്ച പത്ത് സമ്പദ്‌വ്യവസ്ഥകളിൽ തുടര്‍ച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ.
ഇന്റര്‍നാഷണല്‍ ഇക്കോണമിക് റെസിലിയന്‍സ് (ഐഇആര്‍) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ 5 മാക്രോ ഇക്കണോമിക് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിന്റെ റാങ്ക് വിശകലന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2022 ലെ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനമാണ്. ഇന്ത്യയുടെ ശക്തമായ ഇടപെടലുകള്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിച്ചു. സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും സമ്പദ്ഘടനയിൽ നിരവധി മാറ്റങ്ങൾ സൃഷ്ട്ടിച്ചു.
2019 ല്‍ 6ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 മുതല്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്താണ്. ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് ഒന്നാമത് എത്തിയത്. ജര്‍മനി കൊറോണയ്‌ക്ക് മുന്‍പും ഒന്നാമതായിരുന്നു. സമ്പദ് വ്യവസ്ഥയില്‍ പിന്നിലായ രാജ്യങ്ങളില്‍ ചൈന, യുകെ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ വലുതും ശക്തവുമായ സപ്ലൈ-സൈഡ് ഇടപെടലുകള്‍ അതിന്റെ ഘടകങ്ങളുടെ ചലനാത്മകത മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഘടനാപരമായ പരിഷ്കാരങ്ങള്‍ കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗത ശക്തമായി തുടരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

