Thursday, October 8, 2026

ഹ്രസ്വദൂര ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; പരീക്ഷണം പൂർത്തിയാക്കിയത് ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററില്‍ നിന്ന്

ദില്ലി: ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററില്‍ നിന്നായിരുന്ന് ഇന്ത്യ ബുധനാഴ്ച ഹ്രസ്വദൂര ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 വിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ആണവ ശേഷിയുള്ള അഗ്‌നി മിസൈലിന്റെ പതിവ് പരീക്ഷണം നടത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്.

ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് പൃഥ്വി-2 മിസൈല്‍ പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരീക്ഷണ വേളയില്‍ മിസൈല്‍ നിര്‍ദിഷ്ട പ്രവര്‍ത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പൃഥ്വി-2 മിസൈല്‍ സംവിധാനം വളരെ വിജയകരമാണെന്ന് കണക്കാക്കപ്പെടുന്നു. മാത്രമല്ല വളരെ ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യത്തിലെത്താന്‍ കഴിവുള്ളതുമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles