Sunday, May 5, 2024
spot_img

വിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ടോസ് നേടി ഇന്ത്യ; ഫീൽഡിങ് തെരഞ്ഞെടുത്തു സഞ്ജു ടീമിലില്ല

ബ്രിജ്‍ടൗൺ ∙ വിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ടോസ് നേടി ഇന്ത്യ. നീണ്ട നാല് മാസത്തിന് ശേഷമാണ് ടീം ഇന്ത്യ ഏകദിന മത്സരത്തിനിറങ്ങുന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുകേഷ് കുമാർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. അതെ സമയം മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാൻ സാധിച്ചിച്ചുല്ല . ഇഷാൻ കിഷനാണ് വിക്കറ്റ് കാക്കുന്നത്.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ

വെസ്റ്റിൻഡ‍ീസ്: ബ്രാണ്ടൻ കിങ്, കൈൽ മയേഴ്സ്, അലിക് അത്താനസ്, ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റൂവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രേക്സ്, ജയ്ഡെൻ സീൽസ്, ഗുദാകേശ് മോത്തി.

Related Articles

Latest Articles