Sunday, April 28, 2024
spot_img

ഇന്ത്യ–വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര ; രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ മടങ്ങിയെത്തിയേക്കും

ട്രിനിഡാഡ് : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ഏകദിനം നിസാരമായി ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഇതോടെ മൂന്നാമത്തെ മത്സരം നിർണ്ണായകമായി. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്. നടക്കുന്നത് വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയും അയർലൻഡിനെതിരായ മൂന്ന് മത്സരടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയുമാണ് ഇന്നത്തെ മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കും.

രണ്ടാം ഏകദിനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാൽ മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും പുറത്താകും. സഞ്‍ജുവിന് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചാൽ ആദ്യ 2 മത്സരങ്ങളിലും അർധ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ഇഷൻ കിഷനു വിശ്രമം നൽകേണ്ടി വരും. മോശം ഫോമിൽ ബാറ്റ് വീശുന്ന സൂര്യകുമാർ യാദവിന് കൂടുതൽ അവസരം നൽകണമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. അതിനാൽ, സൂര്യ ആദ്യ ഇലവനിൽ തുടരാനാണ് സാധ്യത.നിലവിലെ ബോളിങ് നിര തന്നെയാകും ഇന്നും കളത്തിലിറങ്ങുക.

Related Articles

Latest Articles