Friday, May 3, 2024
spot_img

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ എത്തുന്നു, സിനിമയുടെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

200 കോടി ക്ലബിലെത്തിയ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിക്കുകളെ തുടർന്ന് പൃഥ്വിരാജ് ചികിത്സയിലായതിനാൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മുൻപ് എമ്പുരാൻ ചിത്രീകരണത്തിന്റെ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ആരോഗ്യസ്ഥിതി പൂർണ്ണമായും മെച്ചപ്പെട്ടതിന് ശേഷം എമ്പുരാന്റെ പ്രൊഡക്ഷനിലേക്കും തന്റെ മറ്റ് സിനിമകളിലേക്കും പൃഥ്വിരാജ് കടക്കും. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Related Articles

Latest Articles