Friday, May 3, 2024
spot_img

രാമലിംഗം വധം: ഒരാളെക്കുടി അറസ്റ്റ് ചെയ്തു

കൊച്ചി: മത പരിവർത്തനത്തെ എതിർത്തതിന് തഞ്ചാവൂർ സ്വദേശി രാമലിംഗത്തെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു . കൊല നടത്തിയ സംഘത്തിൽ ഉൾപ്പെട്ട തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്റ്റിലായത്. ഈ കേസിൽ അറസ്റ്റിലാകുന്ന പതിനൊന്നാമനായ മുഹമ്മദ് ഫാറൂഖ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാവുകൂടിയാണ്. ഇന്നലെ വൈകുന്നേരം ചെന്നൈ പൂനമല്ലിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ ഫാറൂഖിനെ റിമാൻഡ് ചെയ്തു.

ഫെബ്രുവരി അഞ്ചിനാണ് രാമലിംഗത്തിനെ മൃഗീയമായി കൊലപ്പെടുത്തിയത്. വെട്ടി കൊലപ്പെടുത്തിയ ശേഷം ഇരു കൈകളും അറുത്ത് മാറ്റിയിരുന്നു. 17 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്. 10 പേരെ നേരത്തെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തഞ്ചാവുരിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾ നടത്തുന്ന മത പരിവർത്തനത്തെ രാമലിംഗം ചോദ്യം ചെയ്തിരുന്നു, ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, തമിഴ്നാട് തൗഹീദ് ജമാഅത്ത്സം സംഘടനകളുടെ ഓഫീസുകളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

ഫാറൂഖിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം എൻഐഎക്ക് ലഭിച്ചിട്ടുണ്ട് , ഐഎസ് അടക്കമുള്ള ഭീകരവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണോയെന്നും അന്വേഷിച്ച് വരികയാണ്. രാമലിംഗത്തിന്റെ കൊലപാതകത്തെ അതീവ ഗൗരവത്തോടെയാണ് എൻഐഎ കാണുന്നത്.

Related Articles

Latest Articles