Friday, December 26, 2025

ഭീകരരെ വിടാതെ പിന്തുടർന്ന് സൈനികർ: സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അജ്ഞാത ഭീകരനെ വധിച്ചു, 24 മണിക്കൂറിനിടെ സൈന്യം വകവരുത്തിയത് മൂന്ന് പാക് ഭീകരർ ഉൾപ്പെടെ ഏഴ് പേരെ

ബാരാമുള്ള: സുരക്ഷ സേനയും ഭീകരരും തമ്മിൽ ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലുള്ള തുലിബാൽ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. സംഭവത്തിൽ അജ്ഞാതനായ ഭീകരനെ സൈന്യം വകവരുത്തിയതായി കശ്മീർ പോലീസ് വ്യക്തമാക്കി.

ഏഴ് ഭീകരരെയാണ് സൈന്യം വകവരുത്തിയത്. 24 മണിക്കൂറിനിടെ നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലായാണ് ഏഴ് പേരെ വധിച്ചത്. ഇതിൽ മൂന്ന് പേർ പാകിസ്ഥാൻ സ്വദേശികളാണ്. എല്ലാവരും ലഷ്‌കർ, ജെയ്‌ഷെ ഭീകരരാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. കുപ്‌വാര, കുൽഗാം, പുൽവാമ എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. നാല് ഭീകരരും കുപ്‌വാരയിലായിരുന്നു കൊല്ലപ്പെട്ടത്.

Related Articles

Latest Articles