Thursday, May 9, 2024
spot_img

ഇന്ത്യന്‍ സേന കാലപുരിക്കയച്ചത് 963 ഭീകരരെ: അഞ്ച് വര്‍ഷത്തെ കണക്ക് പുറത്ത്

ദില്ലി: ജ​മ്മു കശ്മീരില്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച ഭീ​ക​ര​രു​ടെ ക​ണ​ക്ക് പു​റ​ത്ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യമാണ് പുറത്തുവിട്ടത്.

ജ​മ്മു കശ്മീരില്‍ വി​വി​ധ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 963 ഭീ​ക​ര​രെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി ​കി​ഷ​ന്‍ റെ​ഡ്ഢി ലോ​ക്‌​സ​ഭ​യിലാണ് ഇക്കാര്യം അറിയിച്ചത്.

സൈ​ന്യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭീ​ക​ര​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രി​ക്കു​ന്നത്. ഭീ​ക​ര​രെ നേ​രി​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ 2014നും 2019​നു​മി​ടെ 413 സു​ര​ക്ഷാ സൈ​നി​ക​ർക്ക് വീ​ര​മൃ​ത്യു സംഭവിച്ചതായും മന്ത്രി അറിയിച്ചു.

Related Articles

Latest Articles