Tuesday, April 30, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിൽ പങ്കാളികളാകാൻ ഇനി ഇന്ത്യൻ സൈന്യവും;സ്ത്രീകൾക്കായി ബേക്കറി നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ച് സൈന്യം

ഇറ്റാനഗർ : പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണത്തിന് പിന്തുണയേകി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി ഇന്ത്യൻ സൈന്യം ബേക്കറി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. അരുണാചൽപ്രദേശിലെ കിബുത്തു ഗ്രാമത്തിൽ ബേക്കറിയുടെ ആദ്യ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും അവർക്ക് പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നിൽക്കാനുമാണ് ഇത്തരത്തിലോരു സംരംഭം ആരംഭിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.അസീം ഫൗണ്ടേഷന്റെ സഹായത്തോടെയാവും സ്ത്രീകൾ ഇതിനുള്ള പരിശീലനം നേടുക.

”ഗ്രാമത്തിലെ സ്ത്രീ ശാക്തീകരണമാണ് ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം എന്നും, ഞങ്ങൾ അവർക്ക് ഉപകരണങ്ങൾ നൽകുകയും അസിം ഫൗണ്ടേഷൻ വഴി അവർക്ക് പരിശീലനം നൽകുകയും ചെയ്യുമെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കൂടുതൽ ബേക്കറികൾ ആസൂത്രണം ചെയ്യുമെന്നും അതിനായി ഇന്ത്യൻ സൈന്യവും സർക്കാരും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും ”മേജർ അമിത് കുമാർ അറിയിച്ചു.

Related Articles

Latest Articles