Friday, October 9, 2026

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവെക്കുന്നത് ശരിയായ പ്രവണത അല്ല; വിദ്യാർത്ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു,ലോ കോളജ് വിവാദത്തിൽ അപർണ ബാലമുരളി

എറണാകുളം : ലോ കോളജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണത്തിന് എത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അപർണ.ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ലെന്ന് ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണ്. കൈ പിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ല.

പിന്നീടാണ് ദേഹത്ത് കൈ വെച്ച് നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല.പരാതിപ്പെടുന്നില്ല, ഇതിന് പിന്നാലെ പോകാൻ സമയമില്ലെന്നതാണ് കാരണം. എന്റെ എതിർപ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. സംഘാടകരോട് പരിഭവമില്ലെന്നും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു

Related Articles

Latest Articles