യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ തുടർന്നു താൽക്കാലികമായാണു നടപടിയെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ കനത്ത ആക്രമണം തുടരുകയാണ്.
യുക്രൈനിലെ (Ukrine) സാഹചര്യത്തെ അടിസ്ഥാനമാക്കി എടുക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും സാഹചര്യങ്ങൾ വിലയിരുത്താനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം റഷ്യയുടെ പടിഞ്ഞാറൻ മേഖലയിൽ കൂടുതൽ ആക്രമണത്തിന് സാധ്യതയാണ് നിലനിൽക്കുന്നത്. കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തെ ചെറുക്കാൻ നാറ്റോയുടെ പരിശീലനും ലഭിച്ച സൈനികരും യുക്രൈൻ സൈനികരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. കീവ് കീഴടക്കാനുള്ള പോരാട്ടം റഷ്യ കടുപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

