Sunday, April 28, 2024
spot_img

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീ‍ർ: ജമ്മു കശ്മീരിലെ കുൽ​ഗാമിൽ ഇന്ന് പുലർച്ചെയുണാടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരെ ഇനിയും തിരിച്ചറി‍ഞ്ഞിട്ടില്ല.
ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സിആർപിഎഫും ഉൾപ്പെടുന്ന സംഘം കുൽ​ഗാമിലെ ചിങ്ങാം ​ഗ്രാമത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ പൂർണ്ണനിയന്ത്രണത്തിലാണ്. അതേസമയം പ്രദേശത്ത് സൈന്യം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles