Thursday, October 1, 2026

ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതിയെ പീഡിപ്പിച്ച കേസ്: 32-കാരൻ അറസ്റ്റിൽ; വംശീയ അതിക്രമമെന്ന് സംശയം

വടക്കൻ ഇംഗ്ലണ്ടിലെ വാൾസലിൽ ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ വംശജയായ 20 വയസ്സുകാരിയെ ‘വംശീയ വിദ്വേഷത്തോടെ’ ബലാത്സംഗം ചെയ്തതായി സംശയിക്കുന്ന കേസിൽ 32 വയസ്സുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. പ്രതി വെളുത്ത വർഗ്ഗക്കാരനായ, മുടി ചെറുതായി വെട്ടിയ, കറുത്ത വസ്ത്രം ധരിച്ചയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.

വാൾസലിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഓൾഡ്ബറിയിൽ കഴിഞ്ഞ മാസം ഒരു ബ്രിട്ടീഷ് സിഖ് യുവതിക്ക് നേരെ നടന്ന ബലാത്സംഗശ്രമം നടന്നിരുന്നു. ഓൾഡ്ബറി കേസിൽ 49-ഉം 65-ഉം വയസ്സുള്ള രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച അവർക്ക് ജാമ്യം ലഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഈ ആക്രമണത്തിന് മറ്റ് കേസുകളുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കപ്പെട്ട യുവതി പഞ്ചാബി പൈതൃകമുള്ള വ്യക്തിയാണെന്ന് സിഖ് ഫെഡറേഷൻ യുകെ അറിയിച്ചു.

Related Articles

Latest Articles