Friday, May 3, 2024
spot_img

സഹായവുമായി ഇന്ത്യൻ വിമാനങ്ങൾ തുർക്കിയിലേക്കു പറന്നത് പാക് വ്യോമപാത ഒഴിവാക്കി;ഗുജറാത്ത് ഭാഗത്തുനിന്ന് അധികദൂരം താണ്ടേണ്ടി വന്നെങ്കിലും പാക് അനുമതിക്ക് കാത്തുനിന്നില്ല;സ്ഥിരീകരണവുമായി ഇന്ത്യൻ വ്യോമസേന

ദില്ലി : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി പറന്ന ഇന്ത്യൻ സൈനിക വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു ഒടുവിൽ ഇക്കാര്യത്തിൽ പ്രതികരിച്ച് വ്യോമസേന രംഗത്ത് വന്നു. നിലവിൽ പിന്തുടരുന്ന ചട്ടമനുസരിച്ച് പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നത് ഇന്ത്യൻ സൈന്യം ഒഴിവാക്കിയിട്ടുണ്ട്. തുർക്കിയിലേക്കും സിറിയയിലേക്കും സഹായഹസ്തവുമായി പറന്ന ഇന്ത്യൻ വിമാനങ്ങൾ യാത്രയ്ക്കായി, പാക്കിസ്ഥാന്റെ അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും പോകുമ്പോൾ ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വ്യോമ മേഖല ഒഴിവാക്കി ഗുജറാത്ത് ഭാഗത്തുനിന്ന് അധികദൂരം താണ്ടിയാണ് പറക്കാറുള്ളത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചപ്പോൾ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യക്കാരെയും നയതന്ത്ര പ്രതിനിധികളെയും ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിച്ച ഘട്ടത്തിലും ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വ്യോമമേഖല ഒഴിവാക്കിയിരുന്നു. അന്ന് ഇറാന്റെ വ്യോമപാതയിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നത്.

ആദ്യ സംഘത്തിൽ മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയും ഇന്ത്യ ഭൂകമ്പത്താൽ തകർന്ന തുർക്കിയിലേക്കും സിറിയയിലേക്കും അയച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയ്ക്കൊപ്പം ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളുമുണ്ട്.

ഇതിനു പിന്നാലെ പുറപ്പെട്ട 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. പരുക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം.

Related Articles

Latest Articles