Tuesday, April 30, 2024
spot_img

ചൂട് ദം ബിരിയാണി…! ഒരു വർഷത്തിൽ സ്വിഗ്ഗി വഴി ഇന്ത്യക്കാർ കഴിച്ചത് 7.6 കോടി ബിരിയാണി, കണക്കുകൾ പുറത്ത് വിട്ട് കമ്പനി

ദില്ലി: ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമാണ് ബിരിയാണി.ഇന്ത്യക്കാർ കഴിച്ച ബിരിയാണിയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി. ജൂലൈ രണ്ട് അന്താരാഷ്ട്ര ബിരിയാണി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ 12 മാസത്തെ കണക്കുകളാണ് സ്വിഗ്ഗി പുറത്തിവിട്ടത്. 7.6 കോടി ഓൺലൈൻ ഓർഡറുകളാണ് ആപ്പ് വഴി ഒരു വർഷത്തിൽ സ്വീകരിച്ചത്. ജനുവരി 2023 മുതൽ ജൂലൈ 15വരെയുള്ള ഓർഡറുകളിൽ, കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉണ്ടായതിനേക്കാൾ 8.26 ശതമാനം വർധനയുണ്ടായതായും കമ്പനി പറയുന്നു. സ്വിഗ്ഗി വഴി ബിരിയാണി വിൽക്കുന്ന 2.6 ലക്ഷം റസ്റ്റോറന്റുകൾ ഉണ്ട്. അതിൽതന്നെ 28,000 റസ്റ്റോറന്റുകൾ ബിരിയാണി മാത്രം വിൽക്കുന്നവയാണ്.

219 ബിരിയാണി ഓർഡറുകൾ ഓരോ മിനിറ്റിലും രാജ്യത്ത് സ്വിഗ്ഗിവഴി മാത്രം നടക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റസ്റ്റോറന്റുകളിൽ നേരിട്ടെത്തി കഴിക്കുന്നതും പാഴ്‌സൽ കണക്കുകൾക്കും മറ്റ് ആപ്പുകളിലെ ഓർഡറുകൾക്കും പുറമെയാണ് ഈ കണക്കുകൾ.

Related Articles

Latest Articles