Friday, April 26, 2024
spot_img

മുൻ വനിതാ ഹോക്കി ടീം കോച്ച് ഷുർഡ് മറയ്‌നെ ഹോളണ്ടിലെ ഗ്രൗണ്ടിൽ ഇറങ്ങി ആശ്ചര്യപ്പെടുത്തി ഇന്ത്യക്കാർ.. എക്സ്ക്ലൂസിവ് ഇൻറർവ്യൂ | Indians in Netherlands surprising former women’s hockey team coach Sjoerd Marijne at his club stadium in Holland. Exclusive interview

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെ സെമി ഫൈനൽ വരെ എത്തിച്ച് , ഇന്ത്യൻ സ്പോർട്സിന് ഒരു പൊതു ജീവൻ നൽകിയ ഡച്ച് കാരനായ ആയ കോച്ച് ഷോർട് മറയ്നെ  ഇപ്പോൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം പ്രശസ്തനാണ്..

അദ്ദേഹം അറിയാതെ ,  തൻറെ ഹോം ഗ്രൗണ്ടിലെ ഹോക്കി മത്സരം കഴിഞ്ഞ ഉടനെ ഗ്രൗണ്ടിൽ ഇറച്ചിറങ്ങി നെതർലൻഡ്സിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ ഞെട്ടിച്ച വീഡിയോ ഇപ്പോൾ വളരെയധികം  വൈറലായിരിക്കുകയാണ് … ആയിരത്തോളം വരുന്ന കാണികളും അദ്ദേഹത്തിന്റെ കുടുംബവും  ഇതിന് സാക്ഷികളായി.

അവർ ഡച്ച് ഭാഷയിൽ എഴുതിയ കവിതയും, ഭംഗ്ര നൃർത്തവും, ധോൾ വാദ്യങ്ങളും ഒക്കെ അക്ഷരാർത്ഥത്തിൽ ഷോർട് മറയ്നെ  അതിശയപ്പെടുത്തി. ബെസ്റ്റ് കോളിറ്റി ഇന്ത്യൻ അരിയും, ഇന്ത്യൻ പ്രീമിയം തേയിലയും, യോഗ ബുക്കുകളും, മോദി പെൻ ഒക്കെ അടങ്ങുന്ന വിപുലമായ സമ്മാനങ്ങളും നൽകിയാണ് ഇന്ത്യൻ അംബാസിഡർ ഡർ പ്രദീപ്കുമാർ രാവത്ത് അദ്ദേഹത്തെയും , കുടുംബത്തിനെയും യാത്രയാക്കിയത്.  കൂടുതൽ വിശേഷങ്ങളുമായി തത്വമയി ടിവി ക്കുവേണ്ടി രതീഷ് വേണുഗോപാലും സംഘവും  എടുത്ത എക്സ്ക്ലൂസീവ് ഇൻറർവ്യൂ  എന്നിവ  താഴെ കാണാം .

Related Articles

Latest Articles