Tuesday, May 7, 2024
spot_img

ഇരുണ്ട ഇടവേളകൾക്ക് വിട: തീയേറ്ററുകളിൽ വീണ്ടും ആരവം മുഴങ്ങുന്നു : സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസം 25 മുതൽ കേരളത്തിലെ സിനിമ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവാണ് അനുവദിക്കുന്നത്. അമ്പത് ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം. എന്നാൽ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. തീയറ്ററുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കാനും അനുമതിയുണ്ട്.

സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക. വിവാഹങ്ങളിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

Related Articles

Latest Articles