ഭാരതത്തിന്റെ തെക്കേയറ്റത്തെ അതിർത്തിയായ ഗ്രേറ്റ് നിക്കോബാർ ദ്വീപ് രാജ്യാന്തര ഭൗമരാഷ്ട്രീയത്തിലും പ്രതിരോധ തന്ത്രങ്ങളിലും പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ മെയിൻ ലാൻഡിനേക്കാൾ തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്ന ഈ കൊച്ചുദ്വീപ്, ഭാവിയിൽ ചൈനയുടെ വിപുലീകരണ ശക്തിക്കെതിരെയുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതിരോധ കോട്ടയായി മാറും. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഏകദേശം 9 ബില്യൺ യുഎസ് ഡോളർ ചെലവുപ്രതീക്ഷിക്കുന്ന വമ്പൻ വികസന പദ്ധതികൾ ഗ്രേറ്റ് നിക്കോബാറിനെ വെറുമൊരു വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് മാറി പശ്ചിമേഷ്യയിലെ ‘ഹോർമുസ് കടലിടുക്ക്’ പോലെ തന്ത്രപ്രധാനമായ ഒരു ആഗോള നാവിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. #greatnicobar #indiaocean #stratofmalacca #indiadefense #indiachinamonitoring #maritimestrategey #ansiamaritimehub #indiadefense2026 #galatheabayport #southchinaseapolitics #tatwamayinews

