Thursday, April 25, 2024
spot_img

പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം; ഹൈജമ്പിൽ പ്രവീൺ കുമാറിന് വെള്ളി

ടോക്യോ: പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം. പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. 2.07 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് പ്രവീണ്‍ വെള്ളി മെഡല്‍ നേടിയിരിക്കുന്നത്. ഹൈജമ്പ് ഇനത്തില്‍ ഇത്തവണ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡല്‍ കൂടിയാണിത്. ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീണ്‍ നേട്ടം സ്വന്തമാക്കിയത്. 12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സില്‍ പ്രവീണ്‍ 2.05 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു.

അതേസമയം ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയ്ക്ക് ഇത് പതിനൊന്നാമത്തെ മെഡലാണ്. ടി- 47 വിഭാഗത്തില്‍ നിഷാദ് കുമാര്‍ കഴിഞ്ഞ ദിവസം വെള്ളി മെഡല്‍ നേടിയിരുന്നു. ടേബിള്‍ ടെീസില്‍ ഭാവിന പട്ടേലിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്. ഷൂട്ടിങ് ഇനത്തില്‍ അവനി ലേഖാരയും ജാവലിനില്‍ സുമിത് ആന്റിലുമാണ് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇത്തവണ ഹൈജമ്പ് ഇനത്തില്‍ വെള്ളി മെഡല്‍ നേടി.

തുടര്‍ച്ചയായ രണ്ടാം ഗെയിംസിലും തന്റെ മെഡല്‍ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ ദൂരം താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങൾ നടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles