Monday, April 29, 2024
spot_img

ആഭ്യന്തര വിമാനയാത്രാ നിരക്ക് കുറച്ച് ഇൻഡിയോ എയർലൈൻസ് കമ്പനി, ടർബൈൻ ഇന്ധനത്തിൻ്റെ വിലകുറഞ്ഞത് നിരക്ക് കുറയ്ക്കാൻ കാരണമായി

ദില്ലി: ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാർത്ത. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറച്ചത്. ഡല്‍ഹി, മുംബയ്, കേരളത്തിലെ ചില വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റിൻ്റെ നിരക്ക് കുറയ്ക്കാനാണ് തീരുമാനം. ടിക്കറ്റിൻ്റെ നിരക്കില്‍ ഇനി മുതല്‍ ഇന്ധന ചാര്‍ജ് ഈടാക്കില്ലെന്നാണ് വിമാനക്കമ്പനിയുടെ പ്രഖ്യാപനം.

ഇന്‍ഡിഗോയുടെ പ്രഖ്യാപനത്തോടെ ടിക്കറ്റ് നിരക്കില്‍ നാല് ശതമാനം വരെ കുറവ് ലഭിക്കും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിൻ്റെ വില കുറഞ്ഞതോടെയാണ് യാത്രക്കാര്‍ക്കും ഇളവ് നല്‍കാന്‍ ഇന്‍ഡിഗോ തീരുമാനിച്ചത്.

2023 ഒക്ടോബറില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിൻ്റെ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് ചാര്‍ജിലും വര്‍ദ്ധന ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ഇന്ധന വിലയില്‍ ഇനിയും മാറ്റമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടായേക്കാമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles