Tuesday, May 14, 2024
spot_img

ആഭ്യന്തരകലഹം; ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

ശ്രീനഗർ: ആഭ്യന്തരകലഹങ്ങള്‍ക്കിടെ ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ രാജിവെച്ചു .അച്ചടക്കമുള്ള അംഗം എന്ന നിലയില്‍ തന്റെ പിന്‍ഗാമിയെ സംബന്ധിച്ച്‌ എടുക്കുന്ന ഏതു തീരുമാനവും തനിക്ക് സ്വീകാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനോട് കൂറുപുലര്‍ത്തുന്ന ഒരുവിഭാഗം സൃഷ്ടിക്കുന്ന വിഭാഗീയത ജമ്മുകശ്മീര്‍ കോണ്‍ഗ്രസിന് ഏറെക്കാലമായുള്ള തലവേദനയാണ്. കഴിഞ്ഞവര്‍ഷം നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പിന്തുണച്ച്‌ ആസാദ് വിഭാഗത്തിലെ ഒട്ടേറെ നേതാക്കള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.

Related Articles

Latest Articles