Thursday, May 2, 2024
spot_img

ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ഏഴാം തവണയും ഇൻഡോറിന് ! രാജ്യത്ത് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 വൃത്തിഹീനമായ നഗരങ്ങളും പശ്ചിമബംഗാളിൽ നിന്ന് !

ശുചിത്വ സർവേ റിപ്പോർട്ട് പ്രകാരം ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായി ഏഴാം തവണയും മധ്യപ്രദേശിലെ ഇൻഡോർ സ്വന്തമാക്കി. സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര), വിശാഖപട്ടണം (ആന്ധ്രപ്രദേശ്), ഭോപ്പാൽ (മധ്യപ്രദേശ്) എന്നിവയാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശുചിത്വ നിലവാരമുള്ളതായി കണ്ടെത്തി. അതേസമയം മിസോറാം, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവയാണ് ഏറ്റവും വൃത്തിഹീനമായ സംസ്ഥാനങ്ങൾ.

ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) ആതിഥേയത്വം വഹിച്ച ചടങ്ങിൽ 2023-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡുകൾ ദ്രൗപതി മുർമു സമ്മാനിച്ചു.

“2023-ലെ “പാഴ്വസ്തുക്കളിൽ നിന്ന് സമ്പത്തിലേക്ക്” എന്ന മുദ്രാവാക്യം ചിന്തിക്കേണ്ട ഒരു പ്രധാന വിഷയമാണെന്നും പാഴ്വസ്തുക്കളിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നത് മൊത്തത്തിലുള്ള ശുചിത്വമെന്ന ആശയത്തെ സഹായിക്കുമെന്നും രാഷ്ടപ്രതി ദ്രൗപതി മുർമു വ്യക്തമാക്കി.

“ശുചിത്വം ദൈവിക പ്രക്രിയയാക്കണം. പാരിസ്ഥിതികമായി മാലിന്യ സംസ്കരണം വർദ്ധിപ്പിക്കാനും 2030 ഓടെ മാലിന്യ ഉൽപ്പാദനം ഗണ്യമായി കുറയ്ക്കാനും പൂജ്യം മാലിന്യ സംരംഭങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുംപ്രതിജ്ഞാബദ്ധമാണെന്നായിരുന്നു G20 ദില്ലി സമ്മേളനത്തിൽ ലോക നേതാക്കളുടെ നേതാക്കളുടെ പ്രഖ്യാപനം.” – രാഷ്ടപ്രതി ചൂണ്ടിക്കാട്ടി.

ഏറ്റവും വൃത്തിയുള്ള കന്റോൺമെന്റ് ബോർഡുകളുടെ വിഭാഗത്തിൽ മധ്യപ്രദേശിലെ മൊവ് കന്റോൺമെന്റ് ബോർഡ് ഒന്നാമതെത്തിയപ്പോൾ നൈനിറ്റാൾ കന്റോൺമെന്റ് അവസാന സ്ഥാനത്തെത്തി.

‘സ്വച്ഛ് സർവേക്ഷൻ’ എന്ന വാർഷിക ശുചിത്വ സർവേ പ്രകാരം പശ്ചിമ ബംഗാളിലെ ഹൗറ നഗരമാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരം. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 വൃത്തിഹീനമായ നഗരങ്ങൾ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്.

Related Articles

Latest Articles