Sunday, May 5, 2024
spot_img

മത്സരത്തിനിടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റു;ചികിത്സയിലായിരുന്ന വനിതാ കബഡി താരത്തിന് ദാരുണാന്ത്യം

കാങ്കർ:കബഡി മത്സരത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു വനിതാ താരത്തിന് ദാരുണാന്ത്യം.ഛത്തീസ്ഗഢ് സർക്കാർ സംഘടിപ്പിച്ച കബഡി മത്സരത്തിനിടെയായിരുന്നു സംഭവം.വെള്ളിയാഴ്ച നടന്ന കബഡി മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശാന്തി മഹാദേവിയാണ് മരണത്തിനു കീഴടങ്ങിയത്.

മത്സരത്തിനിടെ പരിക്കേറ്റ് മൈതാനത്ത് വീണ ശാന്തി മഹാദേവിയെ ഉടൻ റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി എങ്കിലും ഇന്ന് പുലർച്ചെയോടെ ഇവർ മരണപ്പെടുകയായിരുന്നു.

സർക്കാർ സംഘടിപ്പിച്ച കബഡി മത്സരത്തിനിടെ പരിക്കേറ്റ 32 വയസ്സുകാരനായ കബഡി താരവും കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ മതിയായ സുരക്ഷയൊരുക്കാതെ കായിക താരങ്ങളെ കുരുതി കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി പറഞ്ഞു.

Related Articles

Latest Articles